തീയതി നീട്ടി
പി.ജി പ്രോഗ്രാമുകളിലേക്കുളള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി മാർച്ച് 7 വരെ നീട്ടി. നാലാം സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അപ്ലോഡ് ചെയ്യാൻ പിന്നീട് അവസരം നൽകും
ഈ വർഷത്തെ പിഎച്ച്.ഡി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 10 വരെയും, അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 വരെയും പുതുക്കി നിശ്ചയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.research.keralauniversity.ac.in.
പുതുക്കിയ പരീക്ഷാതീയതി
മാർച്ച് രണ്ടിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി ത്രിവത്സര എൽ.എൽ.ബി പരീക്ഷ മാർച്ച് 17 ലേക്ക് പുനഃക്രമീകരിച്ചു.
മാർച്ച് മൂന്ന്,അഞ്ച്,ഏഴ് തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷകൾ യഥാക്രമം മാർച്ച് 16, 18, 20 തീയതികളിലേക്കും മാർച്ച് 16 മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷകൾ മാർച്ച് 25 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു.
ടൈംടേബിൾ
മാർച്ച് 11 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം (എഫ്.ഡി.പി) (റെഗുലർ 2018 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
അഞ്ച്, ആറ് സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ വിദൂര വിദ്യാഭ്യാസ വിഭാഗം (2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് അഞ്ച് വരെയും 150 രൂപ പിഴയോടെ മാർച്ച് 7 വരെയും 400 രൂപ പിഴയോടെ മാർച്ച് 10 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സി.വി ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടയ്ക്കണം.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്പരിശോധനയ്ക്കും മാർച്ച് 11 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയൻസ് (2013 - 2015 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്), ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് (2017 അഡ്മിഷൻ റെഗുലർ) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 10 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2018 അഡ്മിഷൻ - റെഗുലർ/2017 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/2015 - 2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 10 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ മൂന്നും നാലും സെമസ്റ്റർ (2017 അഡ്മിഷൻ) എം.എ ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ X) മാർച്ച് രണ്ട് മുതൽ അഞ്ച് വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം പാറശ്ശാല സി.എസ്.ഐ കോളേജ് ഒഫ് എഡ്യൂക്കേഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.എൽ.ഐ.എസ്.സി), പി.ജി സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:0471 - 2202533, 2200525
ശാസ്ത്രദിനാഘോഷവും ശാസ്ത്രപ്രദർശനവും
സർവകലാശാല സംസ്കൃതവിഭാഗം ദേശീയശാസ്ത്രദിനം ആചരിച്ചു. ഭാരതീയശാസ്ത്ര പൈതൃകവും സംസ്കാരവും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ശാസ്ത്രപ്രദർശനം മാർച്ച് രണ്ടിന് സംഘടിപ്പിക്കും. ശാസ്ത്രദിനാചരണത്തിന്റേയും പ്രദർശനത്തിന്റേയും ഉത്ഘാടനം സർവകലാശാല സെനറ്റ് അംഗമായ ഡോ.എസ്.ഷിഫ നിർവഹിച്ചു. ഡോ.സി.എ ഷൈല അദ്ധ്യക്ഷയായി. ഡോ.ടി.ദേവരാജൻ, ഡോ.വി.ശിശുപാലപണിക്കർ എന്നിവർ ആശംസകൾ അറിയിച്ചു.