corona-virus-

ലണ്ടൻ: ബ്രിട്ടണും കൊറോണ ഭീതിയിൽ. നിരീക്ഷണത്തിലായിരുന്ന 20ാമത്തെയാൾക്കാണ് അണുബാധ കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് ബ്രിട്ടീഷ് സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചത്. സറെയിൽ നിന്നുള്ള രോഗി അടുത്തിടെ ഹസ്‌ലെമെർ ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയിരുന്നു. സ്ഥിരീകരിച്ച മറ്റൊരു കേസും സറേയിൽ നിന്നുള്ളതാണെന്ന് ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗബാധിതനെ ചികിത്സിച്ച ഡോക്ടറിലേക്കും രോഗമുണ്ടായതായി സംശയിക്കുന്നു. യു.കെയിൽ ഇതുവരെ ആരും മരിച്ചിട്ടില്ലെങ്കിലും ഇന്നലെ ഡയമണ്ട് പ്രിൻസസ് കപ്പലിലെ ഒരു ബ്രിട്ടീഷ് പൗരൻ മരിച്ചു. സ്ഥിതി കൂടുതൽ വഷളായാൽ സെെന്യത്തെ വിന്യസിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

ന്യൂസീലൻഡ്, നൈജീരിയ, ഇസ്തോണിയ, ഡെന്മാർക്ക്, നെതർലൻഡ്സ്, ലിത്വാനിയ എന്നീ രാജ്യങ്ങളിലും അതിവേഗത്തിൽ രോഗം പടർന്ന് പിടിക്കുന്നുണ്ട്.

കൊറോണ വൈറസ് അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന ഇറാനിൽ എം.പി പനി ബാധിച്ച് മരിച്ചതായി സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച അസ്താന അഷ്‌റഫീയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദലി റമസാനി ദസ്തക് ഇൻഫ്ലുവൻസയും രാസ പരിക്കുകളും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന് ഐ‌എസ്‌എൻഎ റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസിന്റെ പോസിറ്റീവ് പരീക്ഷിച്ച അഞ്ച് എംപിമാരിൽ ഒരാളാണ് ഇദ്ദേഹം. എന്നാൽ, കൊറോണ വെെറസ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെന്നും ശ്വാസകോശ സംബന്ധമായായ അസുഖമാണ് മരണകാരണമെന്നും സർക്കാർ പറയുന്നു.

ലോകമെങ്ങും കൊറോണ വൈറസ് ഭീതി നിലനിൽക്കെ ട്രംപ് ഭരണകൂടം അടുത്ത മാസം ലാസ് വെഗാസിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി മാറ്റിവെച്ചു. മാർച്ച് 14നാണ് ഉച്ചകോടി നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീടറിയിക്കും. ലാസ് വെഗാസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നോ എന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നില്ല. എന്നാൽ യുഎസ് പ്രസിഡന്റുമാർ ആസിയാന്റെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നത് പതിവാണ്.