തിരുവനന്തപുരം: ലൈഫ് പദ്ധതിക്കെതിരായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പാവങ്ങളോട് നാട് സന്തോഷിക്കുന്ന സമയത്തി പ്രതിപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണിത്. ഇടുങ്ങിയ മനസുകൊണ്ട് ഒരു രാഷ്ട്രീയത്തിനും മുന്നേറാനാകില്ലെന്ന് പിണറായി പറഞ്ഞു. പാവങ്ങളോട് ക്രൂരത കാണിക്കുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് ആലോചിക്കണമായിരുന്നു. പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളം പുനർനിർമ്മിക്കുന്ന ഘട്ടത്തിലും പ്രതിപക്ഷം മാറിനിന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ പ്രതിപക്ഷം നിർമ്മിച്ച വീടുകളുണ്ടെങ്കിൽ ക്രഡിറ്റ് എടുത്തോളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനോടും നാടിന്റെ ഭാവിയോടും ക്രൂരത കാണിച്ചവരാണ് പ്രതിപക്ഷം. പ്രതിപക്ഷം നന്നാവുമെന്ന് കരുതാനാവില്ലെന്നും ഇനിയും യോജിച്ച് നീങ്ങാൻ അവസരമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെ ഭാവി വെല്ലുവിളി നേരിടുമ്പോൾ നിഷേധാത്മകനിലപാട് സ്വീകരിക്കരുതെന്നും മിഷൻ പദ്ധതിയിലൂടെ നിർമിച്ച രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തിയശേഷം മുഖ്യമന്ത്രി പറഞ്ഞു.