lab

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത ലാബോറട്ടറിയായ മൈക്രോ ലാബോറട്ടറിയുടെ ഉദ്ഘാടനം കോഴിക്കോട് അരയടത്തുപാലത്ത് മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. സർക്കാരിന് മാത്രമായി പൂർണ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലെന്നും സ്വകാര്യ മേഖലയുടെ സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു. മൈക്രോ ലാബ് അത്തരത്തിലുള്ള ഒന്നാണെന്നും മന്ത്രി പറഞ്ഞു.

വുഹാനിൽ കൊറോണ വൈറസ് പടർന്നുവെന്ന് കേട്ടപ്പോഴേ ആശങ്കയുണ്ടായിരുന്നു. കാരണം, കേരളത്തിൽ നിന്ന് ധാരാളം കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. ഇക്കാര്യം ആരോഗ്യ വകുപ്പുമായി ചർച്ച ചെയ്യുകയും മുൻകരുതൽ എടുക്കുകയും ചെയ്‌തത് കൊറോണയെ ഫലപ്രദമായി നേരിടാൻ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു. മൈക്രോ ലാബിന്റെ എൻ.എ.ബി.എൽ പ്രഖ്യാപനം എം.കെ. രാഘവൻ എം.പി. നടത്തി.

മേയർ തോട്ടത്തിൽ രവീന്ദ്രൻ, വാ‌ർഡ് കൗൺസിലർ എം. സലീന, ഡി.എം.ഒ ഡോ.വി. ജയശ്രീ, മൈക്രോ ഹെൽത്ത് ലാബോറട്ടറി മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സി.കെ. നൗഷാദ്, മെഡിക്കൽ ഡയറക്‌ടർ ഡോ.കെ.പി. അരവിന്ദൻ, ചെയർമാൻ സി. സുബൈർ, സി.ഒ.ഒ ദിനേശ് കുമാർ സൗന്ദർരാജ്, ഡയറക്‌ടർ എം.ആർ. മുഹമ്മദലി, കെ.പി. അബ്‌ദുൾ ജമാൽ, ദുബായ് മുനിസിപ്പാലിറ്റി സീനിയർ ഹെൽത്ത് ഓഫീസർ റിയാസ് അബ്‌ദുള്ള, പി. മോഹനൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, ഐ.എം.എ ജില്ലാ ചെയർമാൻ കെ.വി. രാജു, കേരള ക്ളിനിക്കൽ എസ്‌റ്റാബ്ളിഷ്‌മെന്റ് കൗൺസിൽ അംഗം അബ്‌ദുൾ അസീസ് അരീക്കര, കെ.എം.സി.ടി ഗ്രൂപ്പ് ചെയർമാൻ ഡോ.കെ. മൊയ്‌തു, മെഡിക്കൽ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹംസ മേലടി, ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ ലാബ് എക്‌സ്‌പോർട്ടേഴ്‌സ് ചെയർമാൻ ഡോ.ഐ. സുരേഷ് കുമാർ, ദയ ചാരിറ്റബിൾ ട്രസ്‌റ്ര് ചെയർമാൻ ഡോ.ഇദ്രീസ് തുടങ്ങിയവർ പങ്കെടുത്തു.