മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. അഭിയനത്തിൽ മാത്രമല്ല ലൂക്കിന്റെ കാര്യത്തിലും ഇവരെ വെല്ലാൽ ഇന്ത്യയിൽ തന്നെ ആരുമില്ല. ഇപ്പോൾ മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രം പങ്കുവച്ച് അരമണിക്കൂർ പിന്നിടുമ്പോൾ അമ്പതിനായിരം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.
ബ്ലാക്ക് ടീഷർട്ടും വൈറ്റ് പാന്റും ധരിച്ച് കൂളിങ് ഗ്ലാസ് വച്ച താരത്തിന്റെ ചിത്രമാണ് തരംഗമാകുന്നത്. ചിത്രത്തിന്റെ താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. 'നിങ്ങളിത് എന്തു ഭാവിച്ചാ ലാലേട്ടാ...എന്നും മലയാളത്തിന്റെ പ്രിയ പുത്രനെന്നും ആരാധകർ താരത്തെ വാഴ്‌ത്തുന്നുണ്ട്.