jnu-

മുംബയ് : രാജ്യദ്രോഹകേസിൽ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാറിനെ വിചാരണ ചെയ്യാൻ ഡൽഹി സർക്കാർ അനുമതി ൻൽകിയതിനെതിരെ പ്രതികരിച്ച് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. കേജ്‍രിവാളിനെ നട്ടെട്ടില്ലാത്തവൻ എന്നു വിളിച്ചാൽ അതും പ്രശംസയാകുമെന്ന് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

''‘മഹാനായ അരവിന്ദ് കേജ്‍രിവാൾജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാൽ അതും പ്രശംസയാകും, താങ്കൾ അത്രയ്ക്ക് പോലുമില്ല. ആംആദ്മി തീരെയില്ല. എത്ര രൂപയ്ക്കാണ് നിങ്ങളെ വിൽക്കാൻ വച്ചിരിക്കുന്നത്''?

Mahashay @ArvindKejriwal ji.. aap ko kya kahein .. spineless toh compliment hai .. aap to ho hi nahin .. AAP to hai hi nahin .. कितने में बिके ? https://t.co/nSTfmm0H8r

— Anurag Kashyap (@anuragkashyap72) February 28, 2020

ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഉന്നമിടുകയാണെന്ന് കനയ്യ ട്വിറ്ററിൽ കുറിച്ച വാക്കുകൾ റീട്വീറ്റ് ചെയ്തുകൊമ്ടായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതിഷേധം. വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ നിയമപ്രകാരം എത്രയും വേഗം കോടതിയില്‍ നടത്തണമെന്നും കനയ്യകുമാർ ആവശ്യപ്പെട്ടു.

നാലു വർഷം മുൻപ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് കനയ്യയ്‌ക്കെതിരെ കേസെടുത്തത്. കനയ്യകുമാർഅടക്കം 10 പേരെ വിചാരണ ചെയ്യാനാണ് കേജ്‍രിവാൾ സർക്കാരിന്റെ അനുമതി.