prithwiraj-

ആടുജീവിതത്തിലെ നജീബാകാൻ തടി കുറച്ച് താടിയും മുടിയും നീട്ടിവളർത്തിയ പൃഥ്വിയുടെ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ നജീബാകാൻ തന്നെ പൂർണമായും സമർപ്പിക്കുകയാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്.. രണ്ടുകാരണങ്ങളാൽ താൻ രാജ്യത്ത് നിന്ന് മാറിനനിൽക്കുകയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.. കഠിനമായ മെയ്‌ക്കോവറിന്റെ അവസാന ഘട്ടത്തിനായി താൻ രാജ്യത്ത് മാറി നില്‍ക്കുകയാണെന്ന് പൃഥ്വിരാജ് പറയുന്നു..തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ മെയ്‌ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളിൽ എത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്നാണ് താൻ കരുതുന്നതെന്നും പൃഥ്വി വ്യക്തമാക്കുന്നു

അടുത്ത രണ്ടാഴ്‌ച ഞാൻ എന്നെ പൂർണമായി സമർപ്പിക്കുകയാണ്. രണ്ടു കാരണങ്ങൾകൊണ്ടാണ് ഞാൻ രാജ്യം വിടുന്നത്. ഒന്ന്, അതു എനിക്കുവേണ്ടി തന്നെയാണ്. എനിക്കുവേണ്ടി കുറച്ചു സമയമെടുക്കുന്നത് അനിവാര്യമാണെന്ന് എനിക്കു തോന്നി. രണ്ട്, എന്റെ പരിവർത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളിൽ എത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ബ്ലസി ചേട്ടനു വാഗ്‌ദാനം ചെയ്‌തതുപോലെ അല്ലെങ്കിൽ അതിലും പ്രധാനമായി, ഞാൻ സ്വയം വാഗാ‌ദാനം ചെയ്തതുപോലെ, ഞാൻ എന്നെ പൂർണ്ണമായും നൽകുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടർന്ന് മുഴുവൻ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാൻ എന്റെ പരിധികളെല്ലാം തരണം ചെയ്യും. നജീബിന്റെ ജീവിതവുമായി തുലനം ചെയ്യുമ്പോൾ ഞാൻ സഹിക്കുന്ന കാര്യങ്ങളൊന്നും ഒന്നുമല്ലെന്ന് ഞാൻ എന്നെ തന്നെ ബോധ്യപ്പെടുത്തും.” പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.