ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കു സമീപത്തെ മാതവരം പ്രദേശത്ത് തീപിടിത്തം. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ചികിത്സാ ആവശ്യത്തിനായുള്ള രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിച്ചത്.
26 ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാകുമെന്നും മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തമിഴ്‌നാട് ഫയർ ആൻഡ് റെസ്‌ക്യൂ അഡീഷണൽ ഡയറക്ടർ ശൈലേന്ദ്ര ബാബുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോര്‍ട്ട് ചെയ്തു. അഞ്ഞൂറോളം അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.