മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യാപാരത്തിൽ പുരോഗതി. പുതിയ അവസരങ്ങൾ. പൊതുജന ആവശ്യം പരിഗണിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം. കാര്യങ്ങൾ ദ്രുതഗതി. ബന്ധുവിന്റെ രക്ഷാകർത്തൃത്വം ഏറ്റെടുക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉദ്യോഗത്തിൽ സ്ഥാനമാനം. സൗമ്യ സമീപനം. സർവകാര്യ വിജയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാഹചര്യങ്ങൾ മറികടക്കും. സാമ്പത്തിക ലാഭം. കരാർ ജോലികളിൽ നിന്നും പിൻമാറും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കൃഷിയിൽ ശ്രദ്ധിക്കും. ആത്മസംതൃപ്തിയുണ്ടാകും. ദൂരയാത്ര വേണ്ടിവരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മക്കളുടെ സംരക്ഷണമുണ്ടാകും. പരസഹായം തേടും. അവസരങ്ങൾ വിനിയോഗിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഈശ്വരനാധീനമുണ്ടാകും. പരീക്ഷകൾ എളുപ്പമാകും. മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രലോഭനങ്ങളിൽ അകപ്പെടരുത്. സഹപ്രവർത്തകരുടെ സഹകരണം. പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പരീക്ഷണങ്ങളിൽ വിജയം. കടം കൊടുക്കരുത്. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാമ്പത്തിക നീക്കിയിരിപ്പ് കുറയും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. യാത്രകളിൽ വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആശയ വിനിമയങ്ങൾ പൂർണമാകും. ഭക്ഷണം ക്രമീകരിക്കും. അസ്വാസ്ഥ്യത മാറും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ബന്ധു സമാഗമമുണ്ടാകും. ആരാധനാലയ ദർശനം. മനസമാധാനമുണ്ടാകും.