mm-hassan
ജനശ്രീ സുസ്ഥിര വികസന മിഷന്റെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുന്നു..

മലപ്പുറം: പൗരത്വ ഭേദഗതി നിയമം ഗാന്ധിജിയുടെ സ്വപ്നമാണെന്ന് പ്രസംഗത്തിൽ പറഞ്ഞതുവഴി രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ ആത്മാവിലേക്കാണ് രാഷ്ട്രപതി വെടിയുതിർത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ഹസ്സൻ പറഞ്ഞു. ജനശ്രീ സുസ്ഥിര വികസന മിഷന്റെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ പ്രസംഗം രാജ്യത്തിന്റെ മതേരതത്വത്തിന് ഏറ്റവും വലിയ മുറിവായി മാറുകയാണെന്നും ഹസ്സൻ പറഞ്ഞു.
കപട ഗാന്ധി ഭക്തരാണ് രാജ്യം ഭരിക്കുന്നത്. ചുണ്ടിൽ ഗാന്ധി മന്ത്രവും മനസ്സിൽ ഗോഡ്‌സേ ഭക്തിയുമായി നടക്കുന്നവരെ തിരിച്ചറിയാൻ പൊതുസമൂഹം തയ്യാറാവണം. രാജ്യം ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്ന് വന്നു ചേർന്നിരിക്കുന്നത്. . ബ്രിട്ടീഷുകാർ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് പ്രയോഗിച്ചിരുന്നത്. ഇപ്പോൾ കേന്ദ്ര സർക്കാറും ഇതേ തന്ത്രമാണ് പ്രയോഗിക്കുന്നതെന്നും ഹസ്സൻ വ്യക്തമാക്കി. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.പി അനിൽകുമാർ, പി. ഉബൈദുള്ള , കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം, ജനശ്രീ സംസ്ഥാനമിഷൻ സെക്രട്ടറി ബി എസ് ബാലചന്ദ്രൻ, സംസ്ഥാന ട്രഷറർ ലതീകാ സുഭാഷ്, തമ്പാനൂർ രവി, കൊല്ലം പണിക്കർ, എൻ.എ.കരീം തുടങ്ങിയവർ പങ്കെടുത്തു.