devaki
ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതശൈലി സംബന്ധിച്ച് ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളേജിലെ ഫാം ഡി വിദ്യാർത്ഥികൾ നടത്തിയ വിവരശേഖരണത്തിന്റെ റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറുന്നു

തേഞ്ഞിപ്പലം : ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ജനങ്ങളുടെ ഭക്ഷണരീതി, ജീവിതശൈലി, സാമൂഹിക ശീലങ്ങൾ, ജീവിതശൈലി രോഗങ്ങൾ, മരുന്നുകളുടെ ഉപയോഗരീതി എന്നിവ മനസിലാക്കാൻ ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളേജിലെ ഫാം ഡി വിദ്യാർത്ഥികൾ നടത്തിയ വിവരശേഖരണത്തിന്റെ റിപ്പോർട്ട് പഞ്ചായത്തിന് സമർപ്പിച്ചു. കോളേജിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് റിപ്പോർട്ട് ഏറ്റുവാങ്ങി.കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച കൊറോണാ വൈറസിനെ കുറിച്ചുള്ള വീഡിയോ പഞ്ചായത്ത് പ്രകാശനം ചെയ്തു. കോളേജ് മാനേജർ എം. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജി. ബാബു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവദാസൻ, അസിസ്റ്റന്റ് പ്രൊഫസർ സഞ്ജയ് ശ്രീകുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്, കോളേജ് വൈസ് പ്രിൻസിപ്പൽ സി.ആർ. ബിജു , വിദ്യാർത്ഥി പ്രതിനിധി രേവതി പട്ടേരി , ഫാർമസി പ്രാക്ടീസ് വിഭാഗം എച്ച് ഒ ഡി സിറാജ് സുന്ദരൻ എന്നിവർ പ്രസംഗിച്ചു. പകുതിയോളം ആളുകൾക്ക് സ്വന്തം രക്തഗ്രൂപ്പ് പോലും അറിയില്ലെന്നും 15 ശതമാനത്തോളം പേർക്ക് ജീവിതശൈലി രോഗങ്ങളുണ്ടെന്നും 50 ശതമാനത്തോളം പേർ ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും സർവേ കണ്ടെത്തി.