colony
താഴെക്കോട് മാട്ടറ കോളനിയിലെ വളർത്തു നായ്ക്കളിൽ നിന്നും രക്ത സാമ്പിൾ ശേഖരിക്കുന്ന ആരോഗ്യ പ്രവർത്തകർ

പെരിന്തൽമണ്ണ: താഴേക്കോട് പഞ്ചായത്തിലെ മാട്ടറ ആദിവാസി കോളനിയിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി. മാട്ടറ ആദിവാസി കോളനിയിൽ നിരവധി പേർക്ക് ത്വക്ക് രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രോഗം കണ്ടെത്തിയ ആദിവാസി അംഗങ്ങളുടെ വാസഗൃഹങ്ങളിൽ ആരോഗ്യ വകുപ്പും വെറ്ററിനറി വകുപ്പും സംയുക്തമായി പരിശോധന നടത്തി. താഴേക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സമിത പടിക്കലിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗവും താഴേക്കോട് വെറ്ററിനറി സർജൻ ഡോ. സയ്യിദ് അബൂബക്കർ സിദ്ദീഖ്, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം.ഷംന, ക്ലിനിക്കൽ ലാബ് വെറ്ററിനറി സർജൻ ഡോ.അരുണ എന്നിവരുടെ നേത്യത്വത്തിലുള്ള മൃഗ സംരക്ഷണ വകുപ്പ് സംഘവുമാണ് പരിശോധന നടത്തിയത്. കോളനിയിലുള്ള മൂന്നോളം വളർത്തുനായ്ക്കളിൽ നിന്നും രക്തസാമ്പിൾ ശേഖരിച്ചു. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. വിശദ പരിശോധനാ ഫലം പിന്നീട് ലഭിക്കും. ഹെൽത്ത് ഇൻസ്‌പെക്ടർ വി.ടി. മുഹമ്മദ് ,ആരോഗ്യ പ്രവർത്തകരായ എൻ.സെന്തിൽകുമാർ, വി.പി സിന്ധു, സ്റ്റാഫ് നഴ്സ് രഞ്ജിനി, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ പ്രബിൻ, ലാബ് ടെക്നീഷ്യൻ ഷൈനി, പാലിയേറ്റിവ് നഴ്സ് ബുഷ്‌റ, ആശ പ്രവർത്തക ബ്രിജി, സാമുഹ്യ പ്രവർത്തകൻ കെ.ആർ രവി, പാരാലീഗൽ വാളന്രിയർമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

താഴെക്കോട് മാട്ടറ കോളനിയിലെ വളർത്തു നായ്ക്കളിൽ നിന്നും രക്ത സാമ്പിൾ ശേഖരിക്കുന്ന ആരോഗ്യ പ്രവർത്തകർ