long-march
മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് വി.വി. പ്രകാശ് നയിക്കുന്ന ലോംഗ് മാർച്ചിന്റെ എടവണ്ണയിലെ സമാപന യോഗം സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു


എടവണ്ണ : മതേതര ഇന്ത്യയെ കീറിമുറിക്കാനുള്ള ബി.ജെ.പി അജൻഡ ജനാധിപത്യ വിശ്വാസികൾ എതിർത്ത് തോൽപ്പിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് സി. പി. മുഹമ്മദ് പറഞ്ഞു. മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് വി.വി. പ്രകാശ് നയിക്കുന്ന ലോംഗ് മാർച്ചിന്റെ സമാപന യോഗം എടവണ്ണയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലത്തിൽ ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി ആര്യാടൻ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം, ഇ. മുഹമ്മദ് കുഞ്ഞി, അജീഷ് എടാലത്ത്, കെ.സി കുഞ്ഞിമുഹമ്മദ് , വീക്ഷണം മുഹമ്മദ് , കെ. പി. നൗഷാദലി, എം.കെ പ്രമോദ്, ഇ.എ കരീം എന്നിവർ പ്രസംഗിച്ചു.