award
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും അംഗങ്ങളുടെ മക്കൾക്ക് വിതരണം വിദ്യാഭ്യാസ അവാർഡും സ്‌കോളർഷിപ്പും ഏറ്റുവാങ്ങിയപ്പോൾ

മലപ്പുറം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ്, ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന വിദ്യാഭ്യാസ അവാർഡിന്റെയും ഒറ്റത്തവണ സ്‌കോളർഷിപ്പുകളുടെയും മലപ്പുറം ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി .ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. മലപ്പുറം നഗരസഭാംഗം സലീന, ഭാഗ്യക്കുറി മേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ.ടി. സെയ്ദ്, ഷൺമുഖൻ (കനകൻ) എന്നിവർ പ്രസംഗിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമനിധി ബോർഡംഗം എം.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ എസ്.കെ. പ്രവീൺ സ്വാഗതവും അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ സി. അജിത്കുമാർ നന്ദിയും രേഖപ്പെടുത്തി.