fff
അരുൺ

പൊന്നാനി: മുംബൈയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ യുവ എൻജിനീയർ മരണമടഞ്ഞു. ഈശ്വരമംഗലം അണ്ടിയംപറമ്പിൽ ബിന്ദുരാജന്റെ മകൻ അരുൺ (25) ആണ് മരിച്ചത്. ചൈനയിൽ എൻജിനീയറായിരുന്ന അരുൺ 37 ദിവസം പ്രായമായ കുഞ്ഞിന്റെ പേര് പാസ്‌പോർട്ടിൽ ചേർക്കുന്നതിനായാണ് മുംബൈയിൽ എത്തിയിരുന്നത്. ജനുവരി 23 ന് മുംബൈയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് അവിടെ ചികിത്സയിലായിരുന്നു. ഭാര്യ: ശ്രുതി.അമ്മ: സജിത. സഹോദരങ്ങൾ: അർജുൻ(ബഹറിൻ) ,അശ്വതി. സംസ്‌കാരം നടത്തി