നിലമ്പൂർ: സൈബർ ലോകത്തെ ചതിക്കുഴികൾ മനസിലാക്കാനുള്ള ആർജവം വിദ്യാർത്ഥികൾക്കുണ്ടാവണമെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം പറഞ്ഞു. സംസ്ഥാന ഉന്നത വിഭ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ നിലമ്പൂർ അമൽ കോളേജ് കൊമേഴ്സ് ആന്റ് മാനേജ്‌മെന്റ് വിഭാഗം കോർപ്പറേറ്റ് ആൻഡ് സൈബർ ലോ അൻഡ് ഗവർണൻസ് റജിം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.വി അലി മുബാറക് അദ്ധ്യക്ഷനായി. ഗുഡ് വിൻസ് ലോ കോർപ്പറേഷൻ യുഎഇ മാനേജിംഗ് പാർട്ണർ അഡ്വ. പി. വി ഷഹീൻ മുഖ്യ പ്രഭാഷണം നടത്തി. പി.എം ഉസ്മാനലി, കൊമേഴ്സ് വകുപ്പ് മേധാവി ഡോ. കെ.എ. ധന്യ, ടി. ഷമീർ ബാബു, എസ്.നിഷ, ഡോ. ഉമേഷ്, ഡോ. അബ്ബാസ് വട്ടോളി, ഡോ. എം. സുനിൽമോൻ, അഡ്വ. അബു സിദ്ദീഖ്, ടി.പി അഹമ്മദ് സലീം, കോളജ് യൂനിയൻ ചെയർമാൻ നിഹാൽ.കെ.ഫിറോസ് തുടങ്ങിയവർ സംബന്ധിച്ചു.സെമിനാർ ഇന്ന് സമാപിക്കും.