sarvodaya
സർവ്വോദയ മേളയുടെ ഭാഗമായി നടന്ന ശാന്തിയാത്ര

തവനൂർ :എഴുപത്തിരണ്ടാം സർവ്വോദയ മേളയുടെ ഭാഗമായി ഗാന്ധിസ്മരണയിൽ ശാന്തിയാത്ര നടത്തി. നാലുദിവസം നീണ്ടുനിന്ന സർവോദയമേളയ്ക്ക് ഇന്നലെ സമാപനമായി. തവനൂർ കേളപ്പജി സ്മാരക സ്തൂപ പരിസരത്ത് രാവിലെ ആറിന് പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടത്തി. സർവോദയ മേളയിലെ ഏറ്റവും വലിയ പരിപാടിയാണ് ഗാന്ധിയന്മാരുടെ ശാന്തിയാത്ര. സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ, സർവ്വോദയ മേള പ്രവർത്തകർ എന്നിവരും യാത്രയിൽ പങ്കെടുത്തു. യാത്ര അക്കരെ തിരുനാവായ ഗാന്ധി സ്മാരക പരിസരത്ത് സമാപിച്ചു. പുഷ്പാർച്ചനയ്ക്കു ശേഷം കേരള സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ.ജോസ് മാത്യു ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. ശാന്തിയാത്രയ്ക്ക് സി.ഹരിദാസ്, ഡോ.ജോസ് മാത്യു, കെ.ജി.ജഗദീശൻ, പി.കോയക്കുട്ടി,കോലോത്ത് ഗോപാലകൃഷ്ണൻ, രാജേഷ് പ്രശാന്തിയിൽ, കെ.ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, മോഹനൻ തവനൂർ, എം.എം.സുബൈദ, ആർ.വി.രമണി, ടി.വി.അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി. രാംധുൻ ആലപിച്ചാണ് ശാന്തിയാത്ര മറുകരയിലെത്തിയത്.