thee-piditham
പാങ്ങ് കോൽക്കളത്ത് പത്ത് ഏക്കറോളം സ്ഥലത്തുണ്ടായ തീ പിടിത്തം

പെരിന്തൽമണ്ണ: പാങ്ങ് കോൽക്കളത്ത് പത്തേക്കറോളം സ്ഥലത്ത് വൻ തീ പിടിത്തം. മലപ്പുറം സ്വദേശി ഡോ.അബ്ദുറഹ്മാൻ, വളകര വാപ്പു ഹാജി, കണക്കയിൽ അബ്ദു ഹാജി, പൂഴിത്തറ അഷ്റഫ് എന്നിവരുടെ ഉടസ്ഥതയിലുള്ള പറമ്പിലാണ് തീ പടർന്നത്. റബർ മരങ്ങളും, പറങ്കിമാവുകളും തെങ്ങുകളും പുൽക്കാടുകളുമാണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെയാണ് തീ ഉയർന്നത്. മലപ്പുറത്ത് നിന്നെത്തിയ അഗ്നിശമന സേനാ
ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ നേരം കഠിനാധ്വാനം ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.