ആലുവ: ശിവരാത്രിയാഘോഷത്തോടനുബന്ധിച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ നാലുകിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. മലപ്പുറം തിരൂർ കോട്ടയ്ക്കൽ ഇന്ത്യന്നൂർ സ്വദേശികളായ നമ്പൻകൂന്നൻ വീട്ടിൽ മുഹമ്മദ് സുഹൈൽ (21), വടക്കൻവീട്ടിൽ അനീസ്‌മോൻ (23) എന്നിവരാണ് പിടിയിലായത്.
മെട്രോ സ്‌റ്റേഷൻ പരിസരത്ത് വച്ചായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്.