പെരിന്തൽമണ്ണ: ജെ.ആർ.സിയുടെ മങ്കട സബ് ജില്ല ക്യാമ്പ് അങ്ങാടിപ്പുറം തരകൻ ഹൈസ്‌കൂളിൽ നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.കെ റഷീദലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം യു.രവി, എച്ച്.എം ടി.എൻ. രാജു, പി.ടി.എ പ്രസിഡന്റ് ടി.കെ മുഹമ്മദ്, ആനന്ദൻ അറഞ്ഞിക്കൽ, മാനേജർ വി.കെ വേണുഗോപാലൻ , ജെ.ആർ.സി സബ്ജില്ല സെക്രട്ടറി രാധാകൃഷ്ണൻ, ടി.രഞ്ജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ പതാകയുയർത്തിയ ശേഷം വിദ്യാർത്ഥികളുടെ ഘോഷയാത്രയും നടത്തി.