മലപ്പുറം: കേരള സ്റ്റേറ്റ് അൺ എയ്ഡഡ് ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഇന്റർ ട്രെയ്നിംഗ് കോളേജ് അത്‌ലറ്റിക് മീറ്റിൽ മേൽമുറി എം.സി.ടി.ട്രെയ്നിംഗ് കോളേജ് ഓവറോൾ ചാമ്പ്യൻമാരായി. ചെറുവണ്ണൂർ എ.ഡബ്ല്യു.എച്ച് ട്രെയ്നിംഗ് കോളേജ് റണ്ണറപ്പ് ആയി. അരീക്കോട് സുല്ലമുസ്സലാം ട്രെയ്നിംഗ് കോളേജിനാണ് മൂന്നാംസ്ഥാനം. ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് സുഹൈൽ ഇല്ലിക്കലും( അരീക്കോട് സുല്ലമുസലാം ട്രെയ്നിംഗ് കോളേജ് ) പെൺകുട്ടികളുടെ വിഭാഗത്തിൽ എ. അശ്വനിയും ( മേൽമുറി എം.സി.ടി.ട്രെയ്നിംഗ് കോളേജ്) വ്യക്തിഗത ചാമ്പ്യൻമാരായി. മേൽമുറി എം.സി.ടി ട്രെയ്നിംഗ് കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിന് എം.സി.ടി. ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പതാക ഉയർത്തി. പൊലീസ് കമാണ്ടന്റും മുൻ ഇന്ത്യൻ ഫുട്‌ബാൾ താരവുമായ യു.ഷറഫലി മീറ്റ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവ്വകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ വി.പി.സക്കീർ ഹുസൈൻ സമ്മാനദാനം നിർവ്വഹിച്ചു. കേരള സ്റ്റേറ്റ് അൺ എയ്ഡഡ് ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പൽ അസോസിയേഷൻ കാലിക്കറ്റ് സർവ്വകലാശാല റീജിയൺ പ്രസിഡന്റ് ഡോ.എ.ശിവരാജൻ, ജനറൽ സെക്രട്ടറി എം.പി.അബ്ദുസ്സലാം തുടങ്ങിയവർ പങ്കെടുത്തു