തിരൂരങ്ങാടി : വിളിക്കാനായി മറ്റൊരാളിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങിയ ശേഷം ബൈക്കിൽ കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കൊല്ലം ഭാരതിപുരം സ്വദേശി എല്ലുവിള വീട്ടിൽ എൻ.ആർ ബൂസാരിയാണ് ( 19 ) അറസ്റ്റിലായത്. മുന്നിയൂർ പാലയ്ക്കലിലെ ഷോപ്പിൽ നിന്നും അലങ്കാരമത്സ്യം വാങ്ങിയ യുവാവ് കട ഉടമയുടെ മൊബൈൽ ഫോൺ വിളിക്കാൻ വാങ്ങിയ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
പാലയ്ക്കലിലെ മുഹമ്മദ് നബീലിന്റെ 23,000 രൂപ വിലവരുന്ന മൊബൈലാണ് മോഷ്ടിച്ചത്. പ്രതി ഫോൺ കോട്ടയ്ക്കലിലെ ഒരു മൊബൈൽ ഷോപ്പിൽ ഏഴായിരം രൂപയ്ക്ക് വിറ്റിരുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
തിരൂരങ്ങാടി സബ്ബ് ഇൻസ്‌പെക്ടർ
നൗഷാദ് ഇബ്രാഹിമും സംഘവുമാണ് പ്രതിയെ തെന്നല പൂക്കിപ്പറമ്പിലെ ക്വാർട്ടേഴ്സിൽ വച്ച് പിടികൂടിയത്.