കുറ്റിപ്പുറം: വൈവിദ്ധ്യമാർന്ന സംസ്‌കാരങ്ങൾ ഇഴുകിച്ചേർന്ന ഇന്ത്യയ്ക്ക് ബഹുസ്വരതയിലല്ലാതെ നിലനിൽക്കാനാവില്ലെന്ന് പ്രശസ്ത കവിയും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉത്ബോധിപ്പിച്ചു.
കടകശ്ശേരി ഐഡിയൽ കാമ്പസിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച 'ബഹുസ്വരതയുടെ ഇന്ത്യ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ ആമുഖം വായിച്ചു തുടക്കം കുറിച്ച ചടങ്ങിൽ ഐഡിയൽ ട്രസ്റ്റ്‌ചെയർമാൻ പി. കുഞ്ഞാവു ഹാജി അദ്ധ്യക്ഷത വഹിച്ചു,
ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണനെ ചെയർമാൻ പി കുഞ്ഞാവുഹാജി ആദരിച്ചു.
സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, മജീദ് ഐഡിയൽ, അഭിലാഷ് ശങ്കർ, ചിത്ര ഹരിദാസ്, പ്രവീണ രാജ , പ്രൊഫ. മൊയ്തീൻ കുട്ടി, ഉമർ പുനത്തിൽ, വി മൊയ്തു, പ്രദീപ് കുമാർ, പി ടി എം ആനക്കര, റഹീല തബസ്സും, ഷാജികുഞ്ഞൻ, സജിൻ എന്നിവർ പ്രസംഗിച്ചു.