sndp
അങ്ങാടിപ്പുറം എസ്.എൻ.ഡി.പി ശാഖാ ജനറൽ ബോഡി, വനിതാ സംഘം വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് പാറക്കോട്ടിൽ ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പുരത്തിന് മുന്നോടിയായി അങ്ങാടിപ്പുറം നഗരത്തിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് അധികൃതർ പരിശോധനകൾ ശക്തമാക്കണമെന്ന് അങ്ങാടിപ്പുറം എസ്.എൻ.ഡി.പി ശാഖ ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ശാഖ പ്രസിഡന്റ് രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി, വനിതാ സംഘം വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് പാറക്കോട്ടിൽ ഉണ്ണി ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പി.ബാബു, വനിത സംഘം സെക്രട്ടറി പി.പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് അംബുജം ഉണ്ണി, ട്രഷറർ വിജയലക്ഷ്മി, സൈബർസേന കേന്ദ്രസമിതി ജോ. കൺവീനർ പി.പ്രശാന്ത്, സൈബർസേന ചെയർമാൻ പി.ഗോവിന്ദസുനിൽ, ശാഖ സെക്രട്ടറി കെ.കെ പ്രേംകുമാർ, ഓമന പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ വനിതാസംഘം ഭാരവാഹികളായി ഓമന പ്രേംകുമാർ (പ്രസിഡന്റ്), ഉഷ ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റ്), അമ്മു സോമൻ (സെക്രട്ടറി), രമ രവി (ട്രഷറർ), പി.പ്രസന്നകുമാരി, അംബുജം ഉണ്ണി, റീജ പ്രഭീഷ് (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), സ്മിത ഉണ്ണി, വരിക്കോട്ടിൽ വിമല, പ്രസീജ സുബ്രഹ്മണ്യൻ, പ്രേമകുമാരി ഗോപാലകൃഷ്ണൻ, സുമതി അപ്പുണ്ണി (പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഈ മാസം 29ന് നിർവ്വഹിക്കുന്ന ചെറുകര എസ്.എൻ.ഡി.പി ശതാബ്ദി സ്മാരക കോളേജ് സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങ് വിജയകരമാക്കാനും യോഗത്തിൽ തീരുമാനമായി.