sndp-
പാപ്പനൂർ ശാഖയുടെ ജനറൽബോഡി യോഗം യൂണിയൻ ചെയർമാൻ അഡ്വ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

പരപ്പനങ്ങാടി: എസ്.എൻ.ഡി.പി യോഗം പരപ്പനങ്ങാടി യൂണിയനിലെ പാപ്പനൂർ ശാഖയുടെ ജനറൽബോഡി യോഗം യൂണിയൻ ചെയർമാൻ അഡ്വ. എം.രാജൻ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി യൂണിയന്റെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിനായി ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ കാലഘട്ടത്തിനാവശ്യമാണെന്നും സെമിനാറുകൾ, പഠന ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കണമെന്നും അഡ്വ. എം. രാജൻ പറഞ്ഞു.

ശാഖാ പ്രസിഡന്റ് സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ പൂതേരി ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ എക്സി. മെമ്പർമാരായ ടി.കെ. രാധാകൃഷ്ണൻ, ഡോ. രാഘവൻ, കെ.കെ. ഷാജി, ഷെറിൻ പാപ്പനൂർ, ശാഖാ സെക്രട്ടറി ആനിക്കൽ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ : സദാശിവൻ കൂനിരി(പ്രസിഡന്റ്), വി.പി. ചന്ദ്രൻ (വൈസ് പ്രസിഡന്റ്), ടി. ആനിക്കൽ ശ്രീനിവാസൻ (സെക്രട്ടറി), ടി. ജിതേഷ് (യൂണിയൻ പ്രതിനിധി), എം.പി. മനോജ്(യോഗം വാർഷിക പ്രതിനിധി)