പെരിന്തൽമണ്ണ : അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് ക തളി നാരായണാലയത്തിൽ നടന്ന ചടങ്ങിൽ തളി ക്ഷേത്ര സമര സേനാനികളെ ആദരിച്ചു. രാമചന്ദ്രൻ , മഠത്തിൽ ശിവദാസൻ, അന്തരിച്ചവരായ സിവി.മാധവൻ , എ.എ.സുബ്രഹ്മണ്യൻ എന്നിവരെയാണ് തളി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എൻ.എം. കദംബൻ നമ്പൂതിരിപ്പാട്, കേരളക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.നാരായണൻകുട്ടി, ഇന്ദിര കൃഷ്ണകുമാർ എന്നിവർ ശിവശക്തി ഉപഹാരം നൽകി ആദരിച്ചത്. പി.സേതുമാധവൻ, തളി ക്ഷേത്രം സൂപ്രണ്ട് ടി.പി.സുധീഷ്, പദ്മനാഭൻ, തങ്കം രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. രാവിലെ 10 .30 ന് ഗോകുലപതി ഗോവിന്ദദാസ് 'ഹരിനാമ മാഹാത്മ്യം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇന്നുരാവിലെ 10ന് നിർമ്മലൻ അമനക്കരയുടെ 'ആധുനിക ശാസ്ത്രവും ഹിന്ദുത്വവും 'എന്ന വിഷയത്തിലുള്ള പ്രഭാഷണം നടക്കും.