മലപ്പുറം: 'ഇന്ന്' മാസികയിലേക്ക്, സാമൂഹിക പ്രസക്തിയുള്ളഏറ്റവുമധികം കത്തുകൾ 2019 ൽ തപാലിലയച്ച വ്യക്തിക്കുള്ള അഖിലകേരള തപാൽ അക്ഷരബന്ധു പുരസ്‌കാരം എം.ടി.വാസുദേവൻ നായർ, സുരേഷ്‌തെക്കീട്ടിലിന് സമ്മാനിച്ചു. പ്രശസ്തി പത്രവും 100 പോസ്റ്റ്കാർഡുമാണ് സമ്മാനം.
മണമ്പൂർ രാജൻബാബുവിന്റെ അദ്ധ്യക്ഷതയിൽ തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ തുഞ്ചൻ സ്മാരകസെക്രട്ടറി പി.നന്ദകുമാർ, വി.മധുസൂദനൻ നായർ, ഡോ.കെ. ശ്രീകുമാർ, പി.കെഗോപി, വേണുഗോപാൽ കൽക്കട്ട, ഡോ.വെങ്കിടേശ്വരൻ എന്നിവർ പ്രസംഗിച്ചു.