തേഞ്ഞിപ്പലം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിലും ഗ്യാസ് വില വർദ്ധനവിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പടിക്കൽ പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി ടി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണൻ, എം.കൃഷ്ണൻ, എം.വിജയൻ, ഡോ. അബു കുമ്മാളി, എൻജിനീയർ ടി. മൊയ്തീൻ കുട്ടി, സാലിഹ് മേടപ്പിൽ, സി. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ഇരുമ്പൻ സെയ്തലവി, പി. പ്രിൻസ് കുമാർ, മേച്ചേരി സീതി ഹാജി, ഡോ.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.