തിരൂരങ്ങാടി: പൗരത്വ ബില്ല് നിയമം ഒഴിവാക്കുന്നത് വരെ കോൺഗ്രസ് സമര രംഗത്തുനിന്നും പിന്മാറില്ലെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. പൗരത്വ ബില്ലിനെതിരെ തിരൂരങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി കക്കാട് കരുമ്പിൽവച്ച് നടത്തിയ വിശദീകരണ യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ പൗരത്വ ഭേദഗതി നിയമം മോദിയും അമിത്ഷായും ഒഴിവാക്കും വരെ കോൺഗ്രസ് സമര രംഗത്തുണ്ടാകും. എത്ര വർഷം സമരം ചെയ്യേണ്ടിവന്നാലും പിന്മാറുന്ന പ്രശ്നവുമില്ലെന്നും മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷ സംരക്ഷകരെന്നു അവകാശപ്പെട്ടു ചങ്ങല പണിത മുഖ്യമന്ത്രി ,ആർഎസ്എസ് പ്രചാരകനായ ആരിഫ് മുഹമ്മദ്ഖാൻ നെതിരെ മിണ്ടാൻ പേടിക്കുകയാണ്. 4 മണിക്ക് ചങ്ങല പിടിച്ചു 5 മണിക്ക് ഗവർണ്ണറുടെ ചായ കുടിക്കാൻ പോയി. സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു,,മണ്ഡലം പ്രസിഡന്റ് മോഹനൻ വെന്നിയൂർ അദ്ധ്യക്ഷത വഹിച്ചു .കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടൻ മുഖ്യപ്രഭാഷണം നടത്തി. വി എ കരീം, എം.എൻ കുഞ്ഞഹമ്മദ്, എൻപി ഹംസക്കോയ, എ.ടി ഉണ്ണി, വി.പി.ഖാദർ ,ഷംസു കാച്ചടി പ്രസംഗിച്ചു