മഞ്ചേരി: കേടുപാടുകളില്ലാത്ത റോഡ് വെട്ടിപ്പൊളിച്ചു കോൺക്രീറ്റ് ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മഞ്ചേരി മംഗലശ്ശേരിയിലെ ബി.എഡ്. കോളജിലേക്കുള്ള റോഡ് അനാവശ്യമായി നവീകരിക്കുകയാണെന്നാരോപിച്ചു പ്രവൃത്തികൾ നാട്ടുകാർ തടഞ്ഞു. ഒന്നര വർഷം മുമ്പ് ടാറിംഗ് നടത്തി ഗതാഗതത്തിനായി പ്രദേശത്തെ അങ്കണവാടി പ്രവർത്തിക്കുന്ന സ്ഥലത്തിനടുത്തായി നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ നാട്ടുകാർ തടഞ്ഞു. റോഡ് പൊളിച്ചു കോൺക്രീറ്റു ചെയ്യുന്നതിന്റെ ആവശ്യകത വ്യക്തമാക്കാതെ നടക്കുന്ന പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. അങ്കണവാടിയിലേക്കു ഭാവിയിൽ വെള്ളമൊലിച്ചെത്തും വിധത്തിലാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതെന്നും തൊട്ടടുത്തുള്ള കിണറിനേയും ഇത് ബാധിക്കുമെന്നും പ്രവൃത്തി തടഞ്ഞവർ പറഞ്ഞു. വിഷയം നഗരസഭയിലെ പ്രതിപക്ഷവും ഏറ്റെടുത്തിരിക്കുകയാണ്.
ജെ.സി.ബി. ഉപയോഗിച്ചു റോഡ് തകർത്തായിരുന്നു അനാവശ്യ അറ്റകുറ്റപ്പണി. പ്രദേശത്തുകാരുടെ താത്പര്യങ്ങൾ മുഖവിലക്കെടുക്കാതെ നടക്കുന്ന പ്രവൃത്തി സ്വകാര്യ താത്പര്യം മുൻനിർത്തിയാണ്.
നാട്ടുകാർ