ചിറ്റൂർ: ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചിറ്റൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. ഒഡീഷ, കന്തമാൽ സ്വദേശി ചിത്രാസെൻ പട്ടമാജി (38) ആണ് തത്തമംഗലം ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും പിടിയിലായത്.

പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽഡിവൈ.എസ്.പി ബാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് 6 ലക്ഷം രൂപ വില വരും. ഒറീസയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും ട്രൈയിൻ മാർഗം കോയമ്പത്തൂർ എത്തിയ ശേഷം ബസിൽ എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.