അഗളി: ചെമ്മണ്ണൂർ മല്ലീശ്വര ക്ഷേത്രം ശിവരാത്രി മഹോത്സവം പാരമ്പര്യ അവകാശികളായ ഒസത്തിയൂർ, കൊല്ലംകടവ്, അബ്ബണ്ണൂർ, പൊട്ടിക്കല്ല് ഊരുകളിലെ പ്രധാനികളുടെ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ പത്തിന് ഭവാനി പുഴത്തീരത്തെ മൂലക്ഷേത്രത്തിലേക്കും പിന്നീട് മല്ലീശ്വര മുടിയിൽ ദീപം തെളിയിക്കുന്നതിനും സംഘം യാത്ര തിരിക്കും. വൈകിട്ട് മല്ലീശ്വര മുടിയിലെ ദർശനത്തിന്ന് അട്ടപ്പാടിയിലെ ഊരുകളിൽ നിന്നും ക്ഷേത്രപരിസരത്തുമായി ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കും. തുടർന്ന് നീലഗിരി മക്കൾ സംഘത്തിന്റെ നൃത്തവും പഴനിസ്വാമി ജഡയൽ പാളയം തിരുമലയപ്പൻ സംഘത്തിന്റെ വള്ളി കുമ്മിയാട്ടവും നഞ്ചിയമ്മ നയിക്കുന്ന ഇരുളനൃത്തവും അരങ്ങേറും.