പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിലെ സമ്മിശ്ര കൃഷിത്തോട്ടം പദ്ധതി വിലയിരുത്തുന്നതിനും ആവശ്യമായ ഇടപെടൽ ഉറപ്പുവരുത്തുന്നതിനുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്നലെ ജില്ലാ ജയിൽ സന്ദർശിച്ചു.
ഹൈ ഡെൻസിറ്റി മാന്തോപ്പ്, പ്രിസിഷൻ ഫാമിംഗ്, തിരിനന
എന്നീ ശാസ്ത്രീയ കൃഷിരീതികൾ അവലംബിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. ജയിൽ സന്ദർശക പുസ്തകത്തിൽ മന്ത്രി അഭിനന്ദനകുറിപ്പും രേഖപ്പെടുത്തി.
ജയിലിലെ കൃഷി സംരംഭത്തിനു ജലസേചന മന്ത്രിയുടെ ഇടപെടൽ സംസ്ഥാനത്ത് ഇത് ആദ്യമായാണ്. ആർ.എ.ടി.ടി സി ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് ബാബു, അസിസ്റ്റന്റ് ഡയറക്ടർ മൊയ്തീൻ, കൃഷി ഓഫീസർ പത്മജ, മലമ്പുഴ ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പ്രദീപ്, ജില്ലാ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.

ചിത്രം: മന്ത്രി കെ.കൃഷ്ണണൻകുട്ടി ഉദ്യോഗസ്ഥർക്കൊപ്പം മലമ്പുഴ ജില്ലാ ജയിലിലെ സമ്മിശ്ര കൃഷിത്തോട്ടം ഒരുങ്ങുന്ന സ്ഥലം സന്ദർശിക്കുന്നു