തിരുവല്ല; വെൺപാല തൃക്കയിൽ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ സപ്താഹയജ്ഞവും തൈപ്പൂയ മഹോത്സവവും തുടങ്ങി. എട്ടിന് സമാപിക്കും. ദിവസവും രാവിലെ ഏഴിന് ഭാഗവത പാരായണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, ഒന്നു മുതൽ രണ്ടു വരെ നാരായണീയം . അഞ്ചിന് രാവിലെ 10ന് രുഗ്മീണിസ്വയംവരം.ആറിന് 10ന് കുചേലസദ്ഗതി,രാത്രി ഏട്ടിന് ഭജന. ഏഴിന് ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമൂഹ്യസദ്യ തന്ത്രി പറമ്പൂരില്ലം ത്രിവിക്രമൻ നാരായണ ഭട്ടതിരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് അവഭൃഥസ്‌നാന ഘോഷയാത്ര, രാത്രി ഏഴിന് കാവടിവിളക്ക്, എട്ടിന് തിരുവാതിര, ഒൻപതിന് ഭജന. എട്ടിന് രാവിലെ എട്ടിന് സ്‌കന്ദപുരാണപാരായണം, ഒൻപതിന് കാവടിവരവ്, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, രാത്രി 9.30ന് നാടകം.