പത്തനംതിട്ട: സംരക്ഷണമില്ലാതെ അവശനിലയിൽ കഴിഞ്ഞിരുന്ന ആറൻമുള നാൽക്കാലിക്കൽ െഎക്കനാടത്ത് വീട്ടിൽ സൗദാമിനി(70)യെ ആറൻമുള ജനമൈത്രി പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് കെന്നഡിചാക്കോ ട്രസ്റ്റ് ഏറ്റെടുത്തു. ആറൻമുള എസ്.എച്ച്.ഒ ജി.സന്തോഷ് കുമാർ, എസ്.െഎ കെ.ദിജേഷ്, ബീറ്റ് ഒാഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത്, കെന്നഡി ചാക്കോ ട്രസ്റ്റ് പ്രസിഡന്റ് കെന്നഡി ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.