പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌​സ് ഓർഗനൈസേഷൻ പത്തനംതിട്ട യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി പി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.കെ.കരുണാകരൻ അദ്ധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ജോർജ്ജ് മാത്യു റിപ്പോർട്ടും ട്രഷറർ എസ്.ഡി ബാബു വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്.മീരാസാഹിബ്, സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ. ബാഹുലേയൻ എന്നിവർ സംസാരിച്ചു. കെ.ബാലചന്ദ്രൻ നായർ സ്വാഗതവും വി.കെ.മോഹനൻ നന്ദിയും പറഞ്ഞു. വി.കെ.കരുണാകരൻ (പ്രസിഡന്റ്), ജോർജ്ജ് മാത്യു (സെക്രട്ടറി), എസ്.ഡി.ബാബു (ട്രഷറർ) എന്നിവർ ഭാരവാഹികളായ 21 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.