പന്തളം: അഖിലേന്ത്യാ കിസാൻസഭ ചേരിക്കൽ വാർഡ് കർഷക സഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ജയൻ ഉദ്ഘാടനം ചെയ്തു. വാർഡ്‌സഭ പ്രസിഡന്റ് സി. അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.ശ്രീജിൻ, കിസാൻസഭ മണ്ഡലം സെക്രട്ടറി ടി. മുരുകേഷ്, മണ്ഡലം പ്രസിഡന്റ് രാജേഷ് മണക്കാല, സി.പി.ഐ ലോക്കൽ സെക്രട്ടറി എസ്. രാജേന്ദ്രൻ, പന്തളം മുനിസിപ്പൽ വൈസ് ചെയർമാൻ ആർ. ജയൻ, കിസാൻസഭ പന്തളം മുൻസിപ്പൽ പ്രസിഡന്റ് ഫൈസി മുഹമ്മദ്, സെക്രട്ടറി പി.ആർ.ശ്രീധരൻ, കെ.മണിക്കുട്ടൻ, കെ.രാഘവൻ, എം.ജി വിജയകുമാർ, എസ്.സുദർശനൻ, കെ.സി.സരസൻ, ബി. രത്‌നകുമാരി, ലീലാമ്മ റജി, സുമോദ് കണ്ണങ്കര, മഹേഷ് സോമൻ എന്നിവർ പ്രസംഗിച്ചു.