തിരുവല്ല : മാരാമൺ കൺവെൻഷൻ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് സ്​കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി 'എന്റെ മാരാമൺ' ചിത്രരചനാ മത്സരം നടത്തും. എ3 സൈസ് കടലാസിൽ വർണ ചിത്രങ്ങളാണ് വരയ്‌​ക്കേണ്ടത്. മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ച് ജനറൽ സെക്രട്ടറി മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം,എസ്.സി.എസ് കോമ്പൗണ്ട്,തിരുവല്ല​ 689101, എന്ന വിലാസത്തിലോ, maramonconvention2020@gmail.com എന്ന ഇ മെയിലിലോ ഫെബ്രുവരി 6ന് മുമ്പായി നൽകേണ്ടതാണ്. ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ചിത്രങ്ങൾക്കും തെരഞ്ഞെടുക്കപ്പടുന്ന ചിത്രങ്ങൾക്കും സമ്മാനങ്ങൾ നൽകും.ഈ ചിത്രങ്ങൾ മണൽപ്പുറത്ത് കൺവെൻഷനോട് അനുബന്ധിച്ചു നടത്തുന്ന ശതോത്തര രജത ജൂബിലി ചിത്ര​ പത്ര പ്രദർശനത്തിൽ ഉൾപ്പെടുത്തും. ഫോൺ :0469 2630587