temple
ജയന്തപുരേശന്‍ പുരസ്‌കാരം ചലച്ചിത്ര പിന്നണിഗായിക അഖില ആനന്ദിന് ക്ഷേത്ര ട്രസ്റ്റംഗം ജയന്തന്‍ നമ്പൂതിരി സമ്മാനിക്കുന്നു

തിരുവല്ല: കടപ്ര: മാന്നാർ ജയന്തപുരം കൈനിക്കര മഹാവിഷ്ണുക്ഷേത്രത്തിലെ മകര തിരുവോണ മഹോത്സവ സമാപനവും ജയന്തപുരേശൻ പുരസ്‌ക്കാര സമർപ്പണവും നടന്നു.പുരസ്‌കാര സമർപ്പണ സമ്മേളനം ബ്രാഹ്മണ ഫെഡറേഷൻ ദേശീയ ഉപാദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ജയന്തപുരം ക്ഷേത്ര ട്രസ്റ്റംഗം ജയന്തൻ നമ്പൂതിരി ചലച്ചിത്ര പിന്നണിഗായിക അഖില ആനന്ദിന് ജയന്തപുരേശൻ പുരസ്‌കാരം സമ്മാനിച്ചു.ക്ഷേത്ര അലങ്കാരഗോപുര സമർപ്പണം ക്ഷേത്രംതന്ത്രി പറമ്പൂരില്ലം ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരി നിർവഹിച്ചു. ക്ഷേത്ര കാര്യദർശി രാജേഷ് കൈനിക്കര, ചലച്ചിത്ര സംവിധായകൻ എം.പി.പത്മകുമാർ,സംഗീത സംവിധായകൻ അനിൽ ഗോപാൽ,എൻ.ഷൈലാജ്, കലാധരൻ കൈലാസം എന്നിവർ സംസാരിച്ചു.