കോഴഞ്ചേരി : ആറന്മുള പ്രത്യേക പാക്കേജ് പദ്ധതിയിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിലെ നിലമേൽ പാടശേഖരത്തിലെ കൊയ്ത്തുത്സവം വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കുര്യൻ അലക്‌സാണ്ടർ മാണിവല്ലിൽ,ശാമുവേൽ എന്നീ കർഷകരെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു.പത്തനംതിട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ജെ ജോർജ് ബോബി പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി.ഈശോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രകാശ്കുമാർ, വത്സമ്മ മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലതാ ചെറിയാൻ, ക്രിസ്റ്റഫർദാസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിൽ കുമാർ,മാത്യു ചാക്കോ, കൃഷി ഓഫീസർ എസ്.കവിത,കൃഷി അസിസ്റ്റൻഡ് പ്രവീൺ പ്രകാശ് എന്നിവർ സംസാരിച്ചു.