പത്തനംതിട്ട : എസ്.എസ്‌.കെ പത്തനംതിട്ടയുടെ വിനിമയം 2020 കൾച്ചറൽ ട്വിന്നിംഗ് പ്രോഗ്രാം 15ന് രാവിലെ 9.30ന് അടൂർ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
നാടിന്റെ ചരിത്രം, സാംസ്‌കാരിക വൈവിദ്ധ്യം, കല, ഭാഷാ സവിശേഷതകൾ, തൊഴിൽ, ജീവിതസാഹചര്യങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ വിനിമയം 2020ലൂടെ കുട്ടികൾ പങ്കുവയ്ക്കും. കുട്ടികളുടെ പരസ്പര ഇടപെടലിലൂടെ വ്യക്തിബന്ധവും സാമൂഹിക ബന്ധവും മെച്ചപ്പെടുത്തുന്നതിനും, വിവിധ വിഷയങ്ങളിൽ പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്ന പഠനലക്ഷ്യങ്ങൾ ഫലപ്രദമായി നേടിയെടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ആത്മാവിഷ്‌കാരപരമായ രചനകൾ, വിവരണങ്ങൾ, അനുഭവക്കുറിപ്പുകൾ എന്നിവ കുട്ടികൾ തയാറാക്കും. അതിഥി, ആതിഥേയ വിഭാഗങ്ങളുടെ അനുഭവങ്ങൾ വിവിധ ആവിഷ്‌കാര രൂപങ്ങളായി രേഖപ്പെടുത്തി ലഘു പുസ്തകം തയാറാക്കും.