പത്തനംതിട്ട : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യോൽപാദനം, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളിൽ ദ്വിദിന ക്ലിനിക് 4, 5 തീയതികളിൽ തിരുവല്ല തിലക് ഹോട്ടലിൽ നടക്കും. 4ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം നിർവഹിക്കും. തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ മുഖ്യപ്രഭാഷണം നടത്തും. നൂതന സാങ്കേതിക വിദ്യകൾ, ഉൽപാദന രീതികൾ, മേഖലകൾ, ആകർഷകമായ പാക്കേജിംഗ്, ബാർകോഡിംഗ്, ലേബലിംഗ്, വിപണന തന്ത്രങ്ങൾ, സർക്കാർ ധനസഹായ പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടാൻ അവസരമൊരുക്കും. ഭക്ഷ്യോൽപാദന രംഗത്ത് സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്കും സംരംഭകർക്കുമായാണ് ഭക്ഷ്യോൽപാദന സാങ്കേതിക ക്ലിനിക്ക് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ജില്ലാതല എം.എസ്.എം.ഇ അവാർഡ് ജേതാക്കളായ തിരുവല്ല ജോളി ഫുഡ്‌സ്, വടശേരിക്കര ആശ ഫുഡ് പ്രൊഡക്ട്‌സ് എന്നിവരെ ആദരിക്കും.