പന്തളം:പന്തളം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ചില്ല് (കുപ്പി) മാലിന്യം ഫെബ്രുവരി 1, 2 തീയതികളിൽ ശേഖരിക്കുന്നു. തോട്ടക്കോണം സ്‌കൂൾ, പന്തളം മാലിന്യ സംസ്‌കരണ പ്ലാന്റ്, കടയ്ക്കാട് ഫിഷ് മാർക്കറ്റ്, ചേരിക്കൽ ഐ.റ്റി.സി, കുരമ്പാല ഗവ.എൽ പി എസ്, കുരമ്പാല തെക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, പൂഴിക്കാട് സ്‌കൂൾ എന്നിവിടങ്ങളിലാണ് രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ ചില്ല് മാലിന്യം ശേഖരിക്കുന്നത്. ബിയർ ബോട്ടിൽ, പൊട്ടിയ കുപ്പികൾ എന്നിവയാണ് ഇപ്പോൾ ശേഖരിക്കുന്നത്. ട്യൂബ് ലൈറ്റ്, സി എഫ് എൽ എന്നിവ പിന്നീട് ശേഖരിക്കുമെന്ന് നഗരസഭാ സെക്രട്ടറി ജി. ബിനു ജി അറിയിച്ചു.