മല്ലപ്പള്ളി: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിയ്ക്കുന്ന പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ വിംഗിന്റെ നിർദ്ദേശപ്രകാരം ഭാരത് പെട്രോളിയത്തിന്റെ മല്ലപ്പള്ളിയിലെ ഡീലറായ പി.ജെ തോമസ് ആൻഡ് കമ്പനിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ 'വാക്കത്തോൺ ' കാൽനട ബോധവൽക്കരണ ജാഥ ഇന്ന് നടക്കും. രാവിലെ 8ന് അത്‌​ലറ്റ് അനിൽകുമാർ വാക്കത്തോൺ ഉദ്ഘാടനം ചെയ്യും. ബിനോയ് തോമസ് നേതൃത്വം നൽകും. അനാവശ്യവും അമിതവുമായ ഇന്ധന ഉപഭോഗം കുറച്ച് കാൽനട ശീലിച്ച് ആരോഗ്യവും ആയുസും വർദ്ധിപ്പിക്കാനുള്ള പ്രചാരണമാണ് വാക്ക​ത്തോണിലൂടെ ലക്ഷ്യമിടുന്നത്.