medayil

1. മേടയിൽ തറവാട്

മാറ്റങ്ങൾക്ക് കീഴടങ്ങാതെ പ്രൗഢിയോടെ നിൽക്കുന്ന തറവാടുകൾ പഴമയുടെയും ശിൽപ്പഭംഗിയുടെയും അടയാളങ്ങളായി ഗ്രാമങ്ങളിലുണ്ട്. അത്തരമൊന്നാണ് പളളിക്കൽ പഞ്ചായത്തിൽ മലബാറിലെ തറവാടുകളുടെ മാതൃകയിൽ നിർമിച്ച മേടയിൽ തറവാട്. ലോക സിനിമ ഭൂപടത്തിലെ നക്ഷത്രശോഭ അടൂർ ഗോപാലകൃഷ്ണൻ ജനിച്ച വീട്. നാടിന്റെ മഹിമ കാത്തുപോരുന്ന ഇത്തരം തറവാടുകളുടെ സംരക്ഷണം പുതിയ തലമുറയ്ക്ക് വലിയ ബാദ്ധ്യതയാവുകയാണോ?. തറവാട് സ്നേഹികളായ ആളുകൾ പറയും 'അത് പൊളിക്കരുത്, വിൽക്കരുത്' എന്ന്. കുടുംബാംഗങ്ങളും വേലക്കാരുമൊക്കെ തറവാടുകൾ തൂത്തും തുടച്ചും പരിപാലിച്ചു പോന്നിട്ടുണ്ട്. വേലക്കാർ ഇല്ലാതാവുകയും കുടുംബങ്ങളിൽ എണ്ണം കുറയുകയും ചെയ്യുന്ന കാലത്ത് തറവാട് സംരക്ഷണം വലിയ വെല്ലുവിളി തന്നെയെന്ന് മേടയിൽ തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാരനായ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറയുന്നു. അടൂർ ഗോപാലകൃഷ്ണന്റെ അമ്മാവന്റെ മകളുടെ മകനാണ് ഉണ്ണികൃഷ്ണൻ. അടൂർ ഗോപാലകൃഷ്ണൻ നാല് വയസ് വരെ ജീവിച്ച അമ്മയുടെ കുടുംബവീടാണിത്. പിന്നീട് അദ്ദേഹത്തിന്റെ താമസം മണക്കാലയിലെ അച്ഛന്റെ മൗട്ടത്ത് കുടുംബത്തിലായിരുന്നു. ഉണ്ണികൃഷ്ണനും അമ്മയും ഭാര്യയും രണ്ട് മക്കളും മാത്രം താമസിക്കുന്ന തറവാട്ടിൽ എല്ലാവർക്കും കൂടി നാല് മുറികൾ ധാരാളം.

മേടയിൽ തറവാട്

മുറികൾ : 18, ഇരുനില, 6000 ചതുരശ്ര അടി, പഴക്കം :170 വർഷം.

''ആളനക്കമില്ലാത്ത മുറികൾക്ക് ജീവനുണ്ടാകില്ല. കതകും ജനലും തടിയുപകരണങ്ങളുമെല്ലാം ചിതലുകൾ തിന്നും. മുറികളുടെ ഭിത്തികൾ പൊടിയും. പഴയ രീതിയിൽ നിർമിച്ച മേൽക്കൂരയിൽ തടി ഉരുപ്പടികൾ ചിതലിച്ചത് മാറ്റി പുതിയത് ഘടിപ്പിക്കണമെങ്കിൽ പുതു തലമുറയ്ക്ക് കഴിയണമെന്നില്ല. അറ്റകുറ്റപ്പണിയിലെ ഭീമമായി ചെലവ് എല്ലാവർക്കും താങ്ങാനാവില്ല. 'തറവാടുകൾ മുടിയുന്നത്' അങ്ങനെയുമാകാം''- ഉണ്ണികൃഷ്ണൻ

മേടയിൽ തറവാടിന്റെ ഇപ്പോഴത്തെ അവകാശി