arattuchira

(ഗ്രാമഫോൺ)

പളളിക്കൽ പഞ്ചായത്തിൽ തറവാടുകൾ ഏറെയുണ്ട്. പക്ഷെ, പളളിക്കലുകാരുടെ തറവാട്ട് കുളം ഏതെന്നു ചോദിച്ചാൽ ആറാട്ടുചിറയാണ്. പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിറകുടം പോലെ കിടക്കുന്ന തറവാട്ട്കുളം പക്ഷെ, ഇന്ന് മുടിഞ്ഞ മട്ടാണ്. ചിറയിൽ പോള നിറഞ്ഞു. സംരക്ഷിക്കാനരുമില്ല. കുളിക്കാനോ കുടിക്കാനോ വെളളം കൊളളില്ല. കുടിവെളള പദ്ധതി എങ്ങുമെത്തിയില്ല. തീരം കയ്യേറ്റക്കാരുടെ പിടിയിലായി. നട്ടുപിടിപ്പിച്ച തണൽമരങ്ങൾ ഉണങ്ങിക്കരിഞ്ഞു. കാടും പടലും തീരത്തെ വിഴുങ്ങി.

ആയിരത്തിലേറെ പഴക്കമുളള പളളിക്കൽ ക്ഷേത്രത്തിന്റെ ആറാട്ട് നടക്കുന്നത് ചിറയിലാണ്. ചിറയോട് ചേർന്ന് രാജീവ് ഗാന്ധി കുടിവെളള പദ്ധതിക്കുളള കിണറും മോട്ടാർ പുരയും നിർമിച്ചു. ഫണ്ടില്ലെന്ന കാരണത്താൽ പദ്ധതി നിലച്ചു. ചിറ നിറഞ്ഞു കിടന്നിട്ടും പളളിക്കലുകാർ കുടിവെളളത്തിന് പരക്കം പായുകയാണ്.

ആറാട്ടുചിറ സംരക്ഷിക്കാൻ പദ്ധതികളും ആശയങ്ങളും ഏറെ ഉയർന്നു കേട്ടു. ഒന്നും നടന്നില്ല.

സംരക്ഷിക്കാൻ ഒരുക്കിയ പദ്ധതികൾ

അന്താരാഷ്ട്ര നിലവാരത്തിലുളള നീന്തൽ ചാനലുകൾ, ബോട്ടിംഗ്, തീരത്ത് പാർക്ക്, പ്രഭാത, സയാഹ്ന സവാരിക്കുളള പാത

ചെളി വിവാദവും

പി.ബി. ഹർഷകുമാർ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പദ്ധതിയുടെ ഭാഗമായി ചിറ നവീകരിക്കാനുളള ശ്രമങ്ങൾ ചെളി വിവാദത്തിൽ പുതഞ്ഞു. 40000 ടൺ കറുത്ത ചെളി ഖനനം ചെയ്യുമ്പോൾ പണം എവിടേക്ക് പോകും എങ്ങനെ ചെലവഴിക്കും എന്നത് തർക്കമായി. ഇഷ്ടിക നിർമാണത്തിനും മറ്റും ഉപയോഗിക്കാൻ പറ്റുന്ന ഗുണനിലവാരമുളള ചെളിയാണ് ചിറയിലേതെന്ന് കണ്ടെത്തിയതോടെയാണ് കച്ചവടക്കണ്ണ് ചിറയിൽ പതിഞ്ഞത്. തർക്കം മൂത്തപ്പോൾ പഞ്ചായത്ത് പദ്ധതി ഉപേക്ഷിച്ചു.

ചിറയെ നവീകരിക്കാൻ പദ്ധതിയൊരുക്കണം. ചിറയിലേക്ക് ഇറങ്ങിനിൽക്കുന്ന, ചെറുഹട്ടുകൾ നിർമിച്ചാൽ തിരക്കഥകൾ എഴുതാൻ നല്ല അന്തരീക്ഷമാകും. തീരങ്ങളിൽ മരങ്ങൾ നട്ട് തണലൊരുക്കണം.

അടൂർ ഗോപാലകൃഷ്ണൻ

(കഥാപുരുഷൻ സിനിമയുടെ ഷൂട്ടിംഗിനെത്തിയപ്പോൾ പറഞ്ഞത്)

ആറാട്ടുചിറ

അന്ന്

10 ഏക്കർ

ഇന്ന്

7.5 ഏക്കർ