cvc
കൊടുമൺ പഞ്ചായത്ത് അങ്ങാടിക്കൽ മൂന്നാം വാർഡ് കാരുണ്യ കുടുംബശ്രീ വകയായി മഹാത്മാ ജനസേവന കേന്ദ്രത്തിന് നൽകിയ സംഭാവന ജനസേവന കേന്ദ്രം ജോയിന്റ് സെക്രട്ടറി സി.വി. ചന്ദ്രൻ ഏറ്റുവാങ്ങുന്നു.

കൊടുമൺ : മഹാത്മാജനസേവന കേന്ദ്രത്തിന്റെ കൊടുമൺ അങ്ങാടിക്കൽ യൂണിറ്റിലേക്ക് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് കാരുണ്യ കുടുംബശ്രീ യൂണിറ്റ് ഭക്ഷണസാധനങ്ങളും നിത്യോപയോഗ സാധനങ്ങളും സംഭാവന ചെയ്തു. ജനസേവന കേന്ദ്രം ജോ. സെക്രട്ടറി സി.വി.ചന്ദ്രൻ ഏറ്റുവാങ്ങി. അങ്ങാടിക്കൽ വടക്ക് ആത്രാ മന്ദിരത്തിൽ യശോധരന്റെ വസതിയിൽ കൂടിയ നാലാം വാർഷിക യോഗം വാർഡ് മെമ്പർ ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കുടംബശ്രീ യൂണിറ്റ് പ്രസിഡന്റ് ശ്രീജാ പ്രസാദ് അദ്ധ്യക്ഷയായിരുന്നു. സി.ഡി.എസ് ചെയർപേഴ്‌സൺ സുമതി ഗോപിനാഥ് എ.ഡി.എസ് പ്രസിഡന്റ് രാധാമണി, സെക്രട്ടറി ശോഭ, വൈസ് പ്രസിഡന്റ് സിന്ധു, ലില്ലിക്കുട്ടി, പ്രേമ, ആശ, കുടുംബശ്രീ സെക്രട്ടറി രത്‌നമ്മ യശോധരൻ എന്നിവർ സംസാരിച്ചു.