കോഴഞ്ചേരി : ദേശീയ പൗരത്വ ഭേദഗതി നിയമത്തിലും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നേതൃത്വം നൽകുന്ന ജനകീയ പ്രക്ഷോഭ പദയാത്രയ്ക്ക് ഇന്ന് വൈകിട്ട് 6 ന് കോഴഞ്ചേരി ടൗണിൽ സ്വീകരണം നൽകും. സമാപന സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും

ആലോചനായോഗം കെ.പി.സി.സി മെമ്പർ കെ.കെ. റോയിസൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് ജോൺ കെ. അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കുമാർ, അഡ്വ. ജോൺ ഫിലിപ്പോസ്, ജോമോൻ പുതുപ്പറമ്പിൽ, സാറാമ്മഷാജൻ, സജി വെള്ളാറേത്ത്, ബാബു പള്ളത്തറ, ബി.സി. മനോജ്, എം. ജെ. ജോസഫ്, പ്രഭാകരൻ പി.റ്റി., ജോസഫ് ഏബ്രഹാം, ഉത്തമൻ സി.കെ. തുടങ്ങിയവർ സംസാരിച്ചു.