കൊടുമൺ : റിസോഴ്‌സ് മദേഴ്‌സിനേയും വോളണ്ടിയർമാരെയും ആവശ്യമുണ്ട്. കൊടുമൺ പഞ്ചായത്തും കെഡിസ്‌കം (കെഡിഐഎസി) സംയോജിതമായി നടത്തുന്ന മഞ്ചാടിക്കുടാരം ഗണിത പദ്ധതിയിലേക്ക് വോളന്റിയേഴ്‌സിനേയും റിസോഴ്‌സ് മദേഴ്‌സിനേയും ആവശ്യമുണ്ട്. വോളന്റിയറുടെ അടിസ്ഥാന യോഗ്യത പന്ത്രണ്ടാം ക്ലാസ് വരെ കണക്ക് ഒരു വിഷയമായി പഠിച്ചിരിയ്ക്കണം,റിസോഴ്‌സസ് മദേഴ്‌സ്അടിസ്ഥാന യോഗ്യത ഗണിതത്തിലോ ഏതെങ്കിലും വിഷയത്തിലോ മാനേജ്‌മെന്റിലോ ബിരുദം,ബിരുദാനന്തര ബിരുദം,പന്ത്രണ്ടാം ക്ലാസ് വരെ കണക്ക് ഒരു വിഷയമായി പഠിച്ചിരിക്കണം. ഗണിതത്തിൽ പരിജ്ഞാനമുള്ള കുട്ടികളുമായി പ്രവർത്തിക്കുവാനുള്ള താല്പര്യമുള്ള വോളണ്ടിയേഴ്‌സും അമ്മമാരും 5ന് വൈകിട്ട് 4ന് മുമ്പായി അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികൾ,ബയോഡേറ്റ എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ നൽകുക. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.വിളിക്കേണ്ട നമ്പർ : 9446403807.