കാഞ്ഞീറ്റുകര: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രമഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും ഇന്ന് മുതൽ 12 വരെ നടക്കും. 4 മുതൽ 10 വരെ രാവിലെ 8 30നും വൈകിട്ട് 8നും ശ്രീഭൂതബലി, ഉച്ചയ്ക്ക് 1ന് അമൃതഭോജനം, 6 30ന് കാഴ്ചശ്രീബലി, വിളക്കെഴുന്നെള്ളത്ത്, പറയിടീൽ വിശേഷാൽ ദീപാരാധന എന്നിവ ഉണ്ടായിരിക്കും. 2ന് രാവിലെ 9 മുതൽ കലവറനിറയ്ക്കൽ. 3ന് വൈകിട്ട് 5ന് വിഗ്രഹഘോഷയാത്ര. തുടർന്ന് വിഗ്രഹപ്രതിഷ്ഠ, ഭദ്രദീപ പ്രതിഷ്ഠ, ഭജന. 5ന് രാവിലെ 9 30ന് കൊടിയേറ്റ് , 7ന് രാവിലെ 10ന് രുഗ്മിണീസ്വയംവര ഘോഷയാത്ര. 11ന് നാണയപ്പറനിറയ്ക്കൽ. 9ന് രാവിലെ 9 30ന് മഹാമൃത്യുഞ്ജയഹോമം, 10 30ന് കാവിൽ നൂറും പാലും, വൈകിട്ട് 5ന് പുലിവാഹനമെഴുന്നെള്ളത്ത്. വൈകിട്ട് 3 30ന് അവഭൃതസ്‌നാനം, 5ന് ഗോദാനം, 5 30ന് കുട്ടികൾക്കായുള്ള പുരാണാസ്പദ മത്സരങ്ങൾ , രാത്രി 8 30 ന് നാമജപലഹരി.11ന് 11 30ന് ഉത്സവബലിദർശനം, 6 30ന് കാഴ്ചശ്രീബലി,സേവ, 10 ന് ഗോകുലസന്ധ്യ, രാത്രി 1 30ന് പള്ളിവേട്ട എഴുന്നെള്ളത്ത്. 12ന് 11മുതൽ ഉത്രസദ്യ, തിരുവരങ്ങ്. 4 30 ന് ആറാട്ട്, 8 ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്.